ADVERTISEMENT
അബുദാബി ∙ പാചകവാതക സിലിണ്ടർ കൈകാര്യം ചെയ്യുന്നത് കരുതലോടെയായിരിക്കണമെന്നും കെട്ടിടങ്ങളിൽ അഗ്നിശമന വിഭാഗം നിർദേശിക്കുന്ന സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അബുദാബി പൊലീസ്.

∙ കെട്ടിടത്തിന് പുറത്തായി വായുസഞ്ചാരമുള്ള സ്ഥലത്താണ് ഗ്യാസ് സിലിണ്ടർ സൂക്ഷിക്കേണ്ടത്.  ഇതേസമയം സൂര്യപ്രകാരം നേരിട്ട് ഏൽക്കാനും പാടില്ല. അതുകൊണ്ടുതന്നെ കെട്ടിടങ്ങളിൽ പ്രത്യേക സൌകര്യം ഒരുക്കണം.

∙ എമർജൻസി എക്സിറ്റിന് സമീപം ഗ്യാസ് സിലിണ്ടർ സൂക്ഷിക്കരുത്.

∙ വാതക ചോർച്ചയുണ്ടായാൽ അറിയിക്കുന്ന മുന്നറിയിപ്പു സംവിധാനം അടുക്കളയിൽ സ്ഥാപിച്ചിരിക്കണം.

∙ 24 കിലോ ഭാരമുള്ള ഒരു ഗ്യസ് സിലിണ്ടർ മാത്രമേ ഒരിടത്ത് സൂക്ഷിക്കാവൂ.

∙ വാതക ചോർച്ചയില്ലെന്നു ബോധ്യപ്പെടുത്തുന്ന സീൽ പതിച്ച ഗ്യാസ് സിലിണ്ടർ ആണ് വാങ്ങുന്നതെന്ന് ഉറപ്പുവരുത്തണം. അംഗീകൃത ഗ്യാസ് ഏജൻസികളെ മാത്രമേ സിലിണ്ടറുകൾക്കായി ആശ്രയിക്കാവൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com