ADVERTISEMENT

ജുബൈല്‍∙ കൊല്ലം ആയൂര്‍ വയ്യാനം സ്വദേശി നവാസ് അബ്ബാസ് (44) സൗദിയിലെ ജുബൈലില്‍ നിര്യാതനായി. രാവിലെ ഉണരാത്തതിനെ തുടർന്നു മുറിയിലുള്ളവർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ്‌‌ മരിച്ചതായി അറിയുന്നത്‌. മൃതദേഹം ഇപ്പോള്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയിലാണ്‌. 

ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ജുബൈലിലെ കെന്റ്‌സ് അറേബ്യ എന്ന കമ്പനിയില്‍ കഴിഞ്ഞ 7 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു.  ഉമ്മ: സഫിയ ബീവി. ഭാര്യ: നജ്മ. മക്കള്‍: അഹമ്മദ് നജാദ്, അഹമ്മദ് നാജിദ്‌. മൃതദേഹം ജുബൈലില്‍ തന്നെ ഖബറടക്കും. മൃതദേഹം സംസ്‌കരിക്കാനുള്ള നടപടി ക്രമങ്ങള്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നു വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com