ADVERTISEMENT

ദോഹ∙രാജ്യത്തെ ഇ-സർക്കാർ സേവനങ്ങളുടെ എണ്ണം 2,700 ആയെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം. സ്മാർട് ഫോണുകളിൽ സേവനം ലഭിക്കാനായി നാൽപതിലധികം സർക്കാർ മൊബൈൽ ആപ്ലിക്കേഷനുകളാണ് നിലവിലുള്ളത്. ഖത്തർ ഡിജിറ്റൽ സർക്കാർ 2020 ന്റെ ഭാഗമായാണ് ഡിജിറ്റൽ സേവനങ്ങൾ വർധിപ്പിക്കുന്നത്. വ്യക്തികൾക്കും കമ്പനികൾക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുകയും സർക്കാർ ഭരണനിർവഹണ വിഭാഗത്തിന്റെ നടപടികൾ കാര്യക്ഷമമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണിത്.

ഏജൻസികളെക്കുറിച്ച് അറിയാൻ നീതിന്യായ മന്ത്രാലയം പുതിയ ഓൺലൈൻ സർവീസും തുടങ്ങി. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ സാക് പോർട്ടൽ വഴി ഏജൻസികൾ അംഗീകൃതമാണോ റദ്ദാക്കപ്പെട്ടിട്ടുണ്ടോ എന്നൊക്ക് അറിയാം. സാക് മൊബൈൽ ആപ്ലിക്കേഷനിലൂടെ സ്മാർട് ഫോണുകളിലൂടെയും അറിയാം. ഇതിനായി മന്ത്രാലയത്തിന്റെ ആസ്ഥാനമോ സർവീസ് കേന്ദ്രങ്ങളോ സന്ദർശിക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് നൽകുന്ന ഇ-സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. ഖത്തർ ഐഡിയുള്ള ഏതൊരാൾക്കും തങ്ങളുടെ ഏജൻസിയെക്കുറിച്ച് ഓൺലൈൻ വഴി അറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com