ADVERTISEMENT

ദോഹ∙സ്മാർട് ഫോൺ ഉപയോക്താക്കൾക്ക് ഇനി റോഡിൽ വഴിതെറ്റാതെ  ലക്ഷ്യസ്ഥാനത്തെത്താം. ഇതിനായി നഗരസഭ പരിസ്ഥിതി മന്ത്രാലയം പുതിയ കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യ പുറത്തിറക്കി. 'ദലീലോഹ് '് എന്ന പുതിയ സാങ്കേതിക വിദ്യയിലൂടെ സ്മാർട് ഫോൺ ഉപയോക്താക്കൾക്ക് പോകേണ്ട സ്ഥലത്ത് കൃത്യമായി എത്താൻ കോൾ സെന്ററിന്റെ സഹായം ലഭിക്കും. പൊതുജനങ്ങളുടെ ആവശ്യം നിറവേറ്റാൻ വിദഗ്ധരായ ജീവനക്കാരുടെ സേവനമാണ് കോൾ സെന്ററിൽ ലഭിക്കുക.

വഴിതെറ്റാതെ ലക്ഷ്യസ്ഥാനത്തെത്താനുള്ള സഹായത്തിനായി 92192 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കണം. സന്ദേശത്തിൽ പോകേണ്ട സ്ഥലത്തിന്റെ പേരും വ്യക്തമാക്കിയിരിക്കണം. ഉദാഹരണത്തിന് സൂഖ് വാഖിഫിലേക്കാണ് ഉപയോക്താവിന് പോകേണ്ടതെങ്കിൽ കോൾ സെന്ററിലേക്ക് സൂഖ് വാഖിഫ് എന്ന സ്ഥലപ്പേര് ഉൾപ്പെടെ സന്ദേശം അയയ്ക്കണം. ഉടൻ തന്നെ സൂഖ് വാഖിഫിൽ എത്താനുള്ള കൃത്യമായ റൂട്ട് കോൾ സെന്ററിൽ നിന്ന് സന്ദേശമായെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com