ADVERTISEMENT

ഷർജ ∙ എമിറേറ്റിലെ സംരക്ഷിത മേഖലയായ വാസിത് നീർത്തട-ജൈവ മേഖല റാംസർ പട്ടികയിൽ ഇടം നേടി. ജൈവ വൈവിധ്യങ്ങൾ സംരക്ഷിക്കാൻ സ്വീകരിക്കുന്ന നടപടികൾ കണക്കിലെടുത്താണിത്. വംശനാശഭീഷണി നേരിടുന്ന ഒട്ടേറെ ജീവികൾ ഇവിടെയുണ്ട്.

ദേശാടനപ്പക്ഷികളും പതിവായി എത്തുന്നു. 4.5 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന വാസിത് നീർത്തടം ഷാർജയിലെ മൂന്നാമത്തെ സംരക്ഷിത മേഖലയാണ്. കൽബയിലെ കണ്ടൽ മേഖല, സർ ബുനായർ എന്നിവയാണ് മറ്റു മേഖലകൾ. 2015ൽ സന്ദർശകർക്കായി വാസിത് വെറ്റ്ലാൻഡ് സെന്റർ തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com