ADVERTISEMENT

മക്ക ∙ ഇന്ത്യയിൽനിന്നുള്ള പകുതിയോളം തീർഥാടകർ സൗദിയിൽ എത്തി. ഈ മാസം 4 മുതൽ ഇന്നു വരെയുള്ള കണക്കനുസരിച്ച് ഒരു ലക്ഷത്തോളം  തീർഥാടകർ എത്തിയത്. കേന്ദ്ര ഹജ് കമ്മിറ്റി മുഖേന 1.4 ലക്ഷവും സ്വകാര്യ ഹജ് ഏജൻസികൾ വഴി 60000 പേരുമാണ് ഹജ്ജിനെത്തുന്നത്. മുഴുവൻ മലയാളി തീർഥാടകരും നേരത്തേ സൗദിയിൽ എത്തിയിരുന്നു. ശേഷിച്ച തീർഥാടകർ ജിദ്ദ രാജ്യാന്തര വിമാനത്താവളം വഴിയാണ് എത്തുന്നത്. ലക്നോയിൽ നിന്ന് 300 തീർഥാടകരെയും വഹിച്ച് സൗദി എയർലൈൻസിന്റെ അവസാന തീർഥാടക വിമാനം ഓഗസ്റ്റ് ആറിനാണ് എത്തുക.

ഹജ്ജിന് ശേഷമുള്ള ആദ്യ സംഘം ജിദ്ദയിൽ നിന്ന് ഓഗസ്റ്റ് 16ന് മടങ്ങും. മദീനയിൽ നിന്ന് 27നും. അവസാന സംഘം സെപ്റ്റംബർ 14ന് സൗദി വിടും. വിദേശങ്ങളിൽ നിന്ന് 6 ലക്ഷത്തിലേറെ തീർഥാടകർ എത്തിയതായി പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ജൂലൈ 4 മുതൽ 21ന് അർധരാത്രി വരെയുള്ള കാലത്ത് ആകെ 6.14,918 തീർഥാടകരാണ് വിദേശങ്ങളിൽ നിന്ന് എത്തിയത്. ഇതിൽ 5,96,719 പേർ വിമാന മാർഗവും 11,551 പേർ കര മാർഗവും 6,648 പേർ കപ്പൽ മാർഗവുമാണ് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com