ADVERTISEMENT

ദോഹ ∙ ടെലിവിഷൻ സാങ്കേതികവിദ്യയിൽ  നൂതന സവിശേഷതകളുമായി എൽജി ഇലക്ട്രോണിക്‌സ് പുതിയ ഒഎൽഇഡി, നാനോ സെൽ ടെലിവിഷനുകൾ ഖത്തർ വിപണിയിൽ ഇറക്കി. അറബിക് ഭാഷയിൽ  നിയന്ത്രിക്കാവുന്ന ലോകത്തിലെ ആദ്യത്തെ എഐ ടെലിവിഷനുകളാണിത്. ഒഎൽഇഡിയുടെ ഇ9, സി9 മോഡലുകളും നാനോ സെൽ ടിവിയുടെ എസ്എം90, എസ്എം 81 മോഡലുകളുമാണു  വിപണിയിൽ ഇറക്കിയത്. അറബിക്, റഷ്യ, ഫ്രഞ്ച് ഉൾപ്പെടെ 15 ഭാഷകളിലുള്ള നിർദേശങ്ങൾക്ക് അനുസരിച്ചു  പ്രവർത്തിക്കാൻ കഴിയുന്നവയാണിവ.

റിമോട്ടിന്റെ സഹായമില്ലാതെ തന്നെ വോയ്‌സ് ആക്ടിവേറ്റഡ് നിയന്ത്രണ സംവിധാനം ഉപയോഗിച്ചു  ശബ്ദ നിർദേശത്തിലൂടെ ഉപഭോക്താവിനു ചാനലുകൾ മാറ്റാനും ഇന്റർനെറ്റ് ഉപയോഗിച്ച് സിനിമകൾ കാണാനും ടെലിവിഷനിലെ മെനു തിരഞ്ഞെടുക്കാനുമെല്ലാം കഴിയുമെന്നതാണു പ്രത്യേകത. എൽജിയുടെ തിർക്യു എഐ സാങ്കേതിക വിദ്യയിലുള്ളവയാണിത്.    വെസ്റ്റ് ഇൻ ഹോട്ടൽ ദോഹയിൽ നടന്ന  ചടങ്ങിൽ എൽജി ഇലക്ട്രോണിക്‌സ് ഗൾഫ് പ്രസിഡന്റ് ഹോങ്ജു ജിയോൺ, ജംബോ ഇലക്ട്രോണിക്‌സ് വൈസ് ചെയർമാൻ സാജിദ് ജാസിം മുഹമ്മദ് സുലൈമാൻ, സിഇഒ സി.വി.റപ്പായി എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com