ADVERTISEMENT

ദോഹ ∙ രാജ്യത്തെ പൊതുസ്ഥലങ്ങളിൽ നിന്നും നഗരസഭ പരിസ്ഥിതി മന്ത്രാലയം ഈ വർഷം ഇതുവരെ നീക്കം ചെയ്തതു  4,800 വാഹനങ്ങൾ. പ്രതിവർഷം നീക്കുന്നതു 12,000 വാഹനങ്ങളും.   അൽ ഷഹാനിയ നഗരസഭയിലും പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ ഇന്നലെ നീക്കം ചെയ്തു തുടങ്ങി. അൽ ഷഹാനിയയുടെ വിവിധ ഭാഗങ്ങളിലായി 180 മുതൽ 200 വരെ വാഹനങ്ങളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്.

  പൊതുശുചിത്വ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. നിയമ നടപടികളിലേക്കു പ്രവേശിക്കുന്നതിനു  മുൻപു വാഹനങ്ങൾ ഉടമകൾ നീക്കണമെന്ന് അൽ ഷഹാനിയ നഗരസഭ ഡയറക്ടർ ജാബർ അൽ ജാബർ പറഞ്ഞു. വാഹന ഉടമകൾക്കുള്ള മുന്നറിയിപ്പ് നോട്ടിസുകൾ കാറിൽ പതിപ്പിച്ചു 3 ദിവസങ്ങൾക്കു ശേഷമാണു വാഹനം യാർഡുകളിലേക്കു നീക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com