ADVERTISEMENT

അബുദാബി ∙ അപകടരഹിതമായി 10 ലക്ഷം മണിക്കൂർ വിജയകരമായി പിന്നിട്ട് ഷംസ് സൗരോർജ പദ്ധതി ചരിത്രത്തിലേക്ക്. ലോകത്തിലെ മറ്റൊരു സൗരോർജ പദ്ധതിക്കും എത്തിപ്പിടിക്കാൻ സാധിക്കാത്ത നേട്ടമാണ് കൈവരിച്ചതെന്ന് ഷംസ് പവർ കമ്പനി ജനറൽ മാനേജർ മാജിദ് അൽ അവാദി പറഞ്ഞു. 100 മെഗാവാട്ട് കോൺസൻട്രേറ്റഡ് സോളർ പവർ ആണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്.

അബുദാബിയിൽനിന്നു 120 കിലോമീറ്റർ അകലെ അൽദഫ്റയിൽ 2013ലാണ് ലോകത്തിലെ ഏറ്റവും വലിയ സംയോജിത സൗരോർജ പദ്ധതിയായ ഷംസ് സ്ഥാപിതമായത്. സൂര്യപ്രകാശത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലൂടെ വർഷത്തിൽ 1.75 ലക്ഷം കാർബൺ മലിനീകരണം കുറയ്ക്കാൻ സാധിക്കുന്നു. ഇത് 15 ലക്ഷം മരം നട്ടുപിടിപ്പിക്കുകയോ 15,000 കാറുകളെ അബുദാബി റോഡുകളിൽനിന്ന് മാറ്റുകയോ ചെയ്യുന്നതിന് തുല്യമാണെന്നും സൂചിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com