ADVERTISEMENT

മക്ക ∙ ഹജ് തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനായി യുവർ ഹെൽത്ത് അഡ്വൈസർ (നിങ്ങളുടെ ആരോഗ്യ ഉപദേശകർ) എന്ന പേരിൽ പുതിയ സേവനത്തിന് സൗദി ആരോഗ്യമന്ത്രാലയം തുടക്കം കുറിച്ചു. മന്ത്രാലയത്തിന്റെ ട്വിറ്റർ പേജിലൂടെയും 937 എന്ന ടോൾ ഫ്രീ നമ്പറിലുടെയും ബന്ധപ്പെട്ടാൽ ഹെൽത്ത് സെന്ററിന്റെയും വിദഗ്ധ ഡോക്ടർമാരുടെയും സേവനം ലഭ്യമാക്കുന്നതാണു പദ്ധതി. ഹജ്ജിന് മുൻപും ഹജ് വേളയിലും സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് വിദഗ്ധ ഡോക്ടർമാർ ആഴ്ചയിൽ 3 ദിവസം തീർഥാടകരുടെ സംശയങ്ങൾക്ക് മറുപടിയും നൽകും.

പ്രമേഹ രോഗത്തെക്കുറിച്ചും തീർഥാടകരുടെ ആന്തരിക രോഗങ്ങളെക്കുറിച്ചും ഉദ്ഘാടന ദിനത്തിൽ ഡോ. സഫിയ അൽ ഷർബീനി ക്ലാസെടുത്തു. വരും ദിവസങ്ങളിൽ തീർഥാടകർ സ്വീകരിക്കേണ്ട ഭക്ഷണ ക്രമത്തെക്കുറിച്ച് ഡോ. മുസ്‌ലിം യൂനുസും ചർമ രോഗത്തെക്കുറിച്ച് ഡോ. നാഇൽ ഹതാത്തയും ദഹന സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഡോ. അബ്ദുല്ല അൽ ജഹ്ദലിയും ഗർഭിണികളായ ഹജ് തീർഥാടകർ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഡോ. ഹയാത്ത് അൽ റബീഅയും ക്ലാസെടുക്കും. പുണ്യകേന്ദ്രങ്ങളിൽ സജീവമാകുന്ന ആരോഗ്യ ഉപദേശകരുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com