ADVERTISEMENT

അബുദാബി ∙ ലോകത്തെ മികച്ച 10 പ്രധാന മുദ്രകളിൽ അബുദാബിയിലെ ഷെയ്ഖ് സായിദ് വലിയ പള്ളിക്ക് മൂന്നാം സ്ഥാനം. ഗ്ലോബൽ ട്രാവൽ പ്ലാറ്റ് ഫോം ട്രിപ് അഡ്വൈസർ വിനോദ സഞ്ചാരികളിൽ നടത്തിയ ട്രാവലേഴ്സ് ചോയ്സ് അവാർഡ്സ് സർവേയിലാണ് ലോകോത്തര പട്ടികയിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കും ഇടംപിടിച്ചത്. 

ലോകത്തെ എട്ടു മേഖലകളിൽനിന്നുള്ള 68 രാജ്യങ്ങളിലെ 759 കേന്ദ്രങ്ങളിൽ നിന്നാണ് ഷെയ്ഖ് സായിദ് വലിയ പള്ളി ജനഹൃദയങ്ങളിൽ മികച്ച സ്ഥാനത്തേക്ക് ഉയർന്നത്. കൂട്ടത്തിലെ ഏറ്റവും നവീനമായ മുദ്രയും ഷെയ്ഖ് സായിദ് പള്ളി തന്നെ. കംബോഡിയയിലെ ആങ്കർ വാറ്റിനാണ് ഒന്നാം സ്ഥാനം. രണ്ടാംസ്ഥാനം സ്പെയിനിലെ പ്ലാസ ഡി എസ്പാന സ്വന്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com