ADVERTISEMENT

ഷാർജ ∙ മലയാളി കൂട്ടായ്മയുടെ സ്നേഹസ്പർശം ക്യാംപിലേയ്ക്ക് മാതാപിതാക്കളോടൊപ്പം നിറ ചിരിയുമായി ഒരു വിശിഷ്ട വ്യക്തിയെത്തി– ആറ് വയസുകാരി ദിയ ഖദീജ. മിഠായിയും കളിപ്പാട്ടവും വാങ്ങിക്കാൻ സൂക്ഷിച്ചുവച്ചിരുന്ന നാണയത്തുട്ട് പ്ലാസ്റ്റിക് കവറിലിട്ടായിരുന്നു ഇൗ നന്മക്കുട്ടിയുടെ വരവ്. തന്റെ കുടുക്കയിലുണ്ടായിരുന്ന മുഴുവൻ സമ്പാദ്യവും കൂട്ടായ്മയുടെ നാട്ടിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ദിയ കൈമാറിയപ്പോൾ അതു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പകർന്ന ഉൗര്‍ജം വളരെയേറെയായിരുന്നു.

Flood-relief-kerala12
പ്രളയ ദുരിാശ്വാസത്തിനായി നാട്ടിലേയ്ക്ക് അയക്കാനുള്ള അവശ്യ വസ്തുക്കൾ കരാമ കേന്ദ്രത്തില്‍ പായ്ക്ക് ചെയ്ത് വച്ചിരിക്കുന്നു.

ഷാർജ ജെംസ് മില്ലിനിയം സ്കൂളിൽ കെജി 2വിലാണ് ഈ കൊച്ചു മിടുക്കി പഠിക്കുന്നത്. കരുനാഗപ്പള്ളിക്കാരിയായ ദിയയുടെ പിതാവ് ഫുആദ് ജബൽ അലിയിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ പ്രാവശ്യം ദിയ ഇതുപോലെ ക്യാംപിലെത്തി കുട്ടികൾക്കുള്ള അവശ്യ വസ്തുക്കൾ സംഭാവന ചെയ്തിരുന്നു. മാതാപിതാക്കൾ ദുരിതാശ്വാസ പ്രവർത്തനത്തിന് സംഭാവന നൽകുന്നത് കണ്ട് ദിയ തന്നെ തന്റെ കളിക്കുടുക്കയുമായി മുന്നോട്ടുവരികയായിരുന്നു. സുമയ്യയാണ് മാതാവ്.

ക്യാംപ് സജീവം; സ്വന്തം ലഗേജുകൾ ഒഴിവാക്കി നാട്ടിലേയ്ക്ക് പോകുന്ന മലയാളികൾ

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നടന്നുവരുന്ന മലയാളി കൂട്ടായ്മയുടെ സ്നേഹസ്പർശം ക്യാംപുകളെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ കൂടുതൽ സജീവമായതായി പ്രവർത്തകൻ ഷബീർ മനോരമ ഒാൺലൈനിനോട് പറഞ്ഞു. നാട്ടിലേയ്ക്ക് പോകുന്ന മലയാളികളുടെ കൈവശമാണ് അവശ്യ വസ്തുക്കൾ കൊടുത്തുവിടുന്നത്. സ്വന്തം ലഗേജുകൾ ഒഴിവാക്കിയാണ് മിക്കവരും ദുരിതാശ്വാസ വസ്തുക്കൾ കൊണ്ടുപോകുന്നതെന്ന് ഷബീർ പറഞ്ഞു.

karama-Flood-relief
പ്രളയ ദുരിാശ്വാസത്തിനായി നാട്ടിലേയ്ക്ക് അയക്കാനുള്ള അവശ്യ വസ്തുക്കൾ കരാമ കേന്ദ്രത്തില്‍ പായ്ക്ക് ചെയ്ത് വച്ചിരിക്കുന്നു.

മലയാളി കൂട്ടായ്മയുടെ സ്നേഹസ്പർശം ക്യാംപുകൾ നടക്കുന്ന സ്ഥലവും ബന്ധപ്പെടേണ്ട ഫോൺ നമ്പരും

അബു ഷഗാറ  

അനീഷ്  (+971 55 244 3809)

പ്രവീൺ (+971 50 246 0602)

ബിജോയ്‌ (+971 50 331 4182)

അജ്മാൻ

മുഹമ്മദ് (+971 50 362 2141)

ഷറഫുദ്ദീൻ (+971507827676)

ഷബീർ (+971 55 467 8077)

അൽ വഹ്ദ

ദീപു (+971 52 901 2702)

സെബാസ്റ്റ്യൻ(+971 50 598 5052)

വ്യവസായ മേഖല

ജിജോ(+971 52 425 0272)

ജോൺ തോമസ്(+971 50 499 6921)

ബുത്തിന, ഖാസിമിയ

സിറാജ് (+971 55 546 4800)

മാത്യു (+971 50 856 7427)

റോള

അരുൺ- (+971 54 432 9181)

ഫുവാദ് (+971 50 629 6817)

രവി (+971 50 525 3530)

ദുബായ്

സിജോ(+971 55 993 2676)

വർഗ്ഗീസ് (+971 55 165 5443)

ജബൽ അലി 

ജിനോദ്‌ (+971 50 713 2342 )

ഡിഐപി 2

അരുൺ (+971 58 886 3969)

കിങ് ഫൈസൽ

ദിനേശ് (+971 52 919 4242)

മറ്റു സ്ഥലങ്ങൾ

വേണു (+971 50 675 5950)

ബെന്നറ്റ് (+971 50 172 8331)

ദിനിൽ (+971 52 901 4075)

ആവശ്യമുള്ള സാധനങ്ങൾ

ബേബി ഫൂഡ്, തൂത്ത് ബ്രഷ്, പേസ്റ്റ്, ബിസ്കറ്റ്, നാപ് കിൻ, പായ്ക്ക്ഡ് ഫൂഡ്, ഡെറ്റോൾ, സോപ്പ്, പുതപ്പ്, ബാത് ടവൽ, കിടക്കവിരിപ്പ്, അടി വസ്ത്രങ്ങൾ (സ്ത്രീകൾക്കും പുരുഷൻമാർക്കും), വസ്ത്രങ്ങൾ, ഡയഫർ തുടങ്ങിയവ. 

കരാമയിൽ ഒരു കൂട്ടം മലയാളികൾ നേതൃത്വം നൽകുന്ന അവശ്യ വസ്തു ശേഖരണ കേന്ദ്രത്തിലേയ്ക്കും ധാരാളം പേർ സാധനങ്ങളുമായി എത്തിക്കൊണ്ടിരിക്കുന്നു. സാധനങ്ങൾ നാളെ (ബുധൻ) നാട്ടിലേയ്ക്ക് അയക്കുമെന്ന് ശ്രീജിത് ലാൽ മനോരമ ഒാൺലൈനിനോട് പറഞ്ഞു. കരാമ പോസ്റ്റ് ഒാഫിസിനടുത്തെ അൽ ഷറാഫി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ശേഖരണ കേന്ദ്രവുമായി ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ: 058 928 8001(രഞ്ജു), 050 1823077(നിജിൻ).  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com