ADVERTISEMENT

ദോഹ∙ പാട്ടും നൃത്തവും നിയമ ബോധവൽക്കരണവും ഒക്കെയായി ആഭ്യന്തര മന്ത്രാലയം പ്രവാസി സമൂഹത്തിനായി നടത്തിയ ഈദ് ആഘോഷ പരിപാടികളിൽ പങ്കെടുത്തതു പതിനായിരങ്ങൾ. ഏഷ്യൻ ടൗൺ, ലേബർ സിറ്റി, ബർവ അൽ ബരാഹ, അൽഖോർ എന്നിവിടങ്ങളിലായാണ് പരിപാടികൾ നടത്തിയത്. രാജ്യത്തിന്റെ ഗതാഗത, തൊഴിൽ നിയമങ്ങൾ, തൊഴിലിടങ്ങളിലെ സുരക്ഷാ ചട്ടങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും, തീപിടുത്തത്തിന്റെ പ്രതിരോധ മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ബോധവൽകരണം. ആഘോഷത്തിനിടയിലും തൊഴിലാളികൾക്കിടയിൽ നിയമ ബോധവൽകരണം ഉറപ്പാക്കിയാണ് ഓരോ വർഷവും മന്ത്രാലയം ഈദ് ആഘോഷം നടത്തുന്നത്.

ministry-eid-crowd
ആഭ്യന്തര മന്ത്രാലയത്തിന്റെ ഈദ് ആഘോഷത്തില്‍ പങ്കെടുക്കുന്ന പ്രവാസി തൊഴിലാളികള്‍.

ഗതാഗത വകുപ്പ്, അൽ ഫസ പൊലീസ്, സിവിൽ ഡിഫൻസ്, കമ്യൂണിറ്റി പൊലീസിങ്, സേർച്ച് ആൻഡ് ഫോളോ അപ്പ്, ഡ്രഗ്‌സ് എൻഫോഴ്‌സ്‌മെന്റ് മനുഷ്യാവകാശം, വീസ സപ്പോർട്ട് സർവിസ് എന്നീ  വകുപ്പുകളാണ് ബോധവൽകരണം നൽകിയത്. പബ്ലിക് റിലേഷൻ വകുപ്പിന്റെ പങ്കാളിത്തത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഇന്ത്യൻ കൾചറൽ സെന്ററിന്റെ സഹകരണത്തിലായിരുന്നു കലാപരിപാടികൾ. ദോഹയിലെ പ്രമുഖ സംഗീത ബാൻഡുകളും സ്‌കൂൾ വിദ്യാർഥികളും ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യങ്ങളിലെ പൗരന്മാരും പരിപാടികൾ ്വതരിപ്പിച്ചു.  കാണികൾക്കായി റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും വിതരണം ചെയ്തു. പബ്ലിക് റിലേഷൻസ് ഓഫിസർ ലെഫ.ഹമദ് അലി ജഹവീൽ അൽമാരി, ക്യാപ്റ്റൻ സലിഹ് അൽമാരി എന്നിവർ തൊഴിലാളികൾക്ക് ഈദ് ആശംസ നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com