ADVERTISEMENT

അബുദാബി ∙ മഴക്കെടുതിയിലാണ്ട കേരളത്തിന് പ്രവാസി സമൂഹം കരുത്തും സാന്ത്വനവുമായി മാറണമെന്ന് അബുദാബി കേരള സോഷ്യല്‍ സെന്റര്‍. സംസ്ഥാനത്തെ പ്രളയ ദുരന്ത പശ്ചാത്തലത്തില്‍ നാടിന് കൈത്താങ്ങാകുവാന്‍ പ്രവാസി മലയാളികള്‍ക്ക് എന്ത് ചെയ്യാനാകും എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും നടിന്റെ അവസ്ഥ വിലയിരുത്തുന്നതിനും അബുദാബി കേരള സോഷ്യല്‍ സെന്ററിന്റേയും സഹോദര അമേച്ചര്‍ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തില്‍ അടിയന്തിര യോഗം വിളിച്ചു ചേർത്തു.

RAFEEQ-SAKKARIYA
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ റഫീഖ് സക്കറിയ പ്രസംഗിക്കുന്നു.

മഹാ പ്രളയത്തെ അതിജീവിച്ചു കൊണ്ടിരിക്കെയാണ് ഇരുട്ടടിയെന്നോണം കേരളം മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. ദുരന്തത്തില്‍ മരിച്ചവർക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു സെന്ററിന്റെ പൊതു പരിപാടികള്‍ മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാൻ തീരുമാനിച്ചു.

അബുദാബി ശക്തി തിയറ്റേഴ്‌സ് ആക്ടിങ് പ്രസിഡന്റ് മധു പരവൂർ അധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി പി. ബിജിത് കുമാര്‍, ആക്ടിങ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, ബാബു വടകര, സഫറുള്ള പാലപ്പെട്ടി, ലായിന മുഹമ്മദ്, എന്‍.വി. മോഹനന്‍, സി. കെ. ഷരീഫ്, നികേഷ്, മനോരഞ്ജന്‍, ജയേഷ് വട്ടക്കാട്ടില്‍, അര്‍പ്പിത് തമ്പി, കണ്ണന്‍ ദാസ്, നിഷാം, നിഥിന്‍, നാസര്‍ മേപ്പാടി, സലീം ചോലമുഖത്ത്, ജസ്റ്റിന്‍, കെ. വി. മണികണ്‍ഠന്‍, റഫീഖ് സക്കറിയ, മിനി രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com