ADVERTISEMENT

മിന (മക്ക) ∙ ഹജ് തീർഥാടകരുടെ ഇടയിലേയ്ക്ക് നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറി രണ്ടു ഇന്ത്യക്കാരടക്കം മൂന്നു പേർ മരിച്ചു. മലയാളികളടക്കം ഒട്ടേറെ പേർക്ക് പരുക്കേറ്റു. സർക്കാർ വഴി ഹജിനെത്തിയ കോഴിക്കോട്‌ സ്വദേശിനി ജമീലയും ജിദ്ദയിൽ നിന്ന് ഹജ്‌ സേവനത്തിനെത്തിയ കെഎംസിസി വൊളന്‍റിയർ പെരിന്തൽമണ്ണ സ്വദേശി ഇഖ്ബാലും ആണ് പരുക്കേറ്റ മലയാളികളിൽ രണ്ടു പേർ.

ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച ഹാജിമാർ. ഇതിൽ ഒരാളുടെ പേര് വാസിയുൽ ഹസൻ എന്നാണ്. മക്ക ഹാളിനടുത്തായിരുന്നു അപകടം. ഹാജിമാരുമായി സഞ്ചരിക്കുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ വിവരങ്ങൾ പൊലീസ് കൈമാറിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com