ADVERTISEMENT

മസ്‌കത്ത് ∙ ബലി പെരുന്നാൾ അവധി ആഘോഷിക്കാൻ വാദി(തടാകം)യിൽ ചെന്ന മലയാളി യുവാവ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. കൊല്ലം കല്ലുംതാഴം പുത്തന്‍പീടികയില്‍ ജോണ്‍ വര്‍ഗീസിന്റെ മകന്‍ ജോണി ജോണ്‍ (25) ആണ് മസ്‌കത്ത് ഖുറിയാത്തിനടുത്തുള്ള വാദി അര്‍ബീനില്‍ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്. 

ഇന്നലെ സുഹൃത്തുക്കളൊത്ത് ബലി പെരുന്നാൾ ആഘോഷിക്കാൻ ചെന്നപ്പോഴായിരുന്നു അപകടം. ഒരു വർഷം മുൻപാണ് ഇദ്ദേഹം അല്‍തയില്‍ സ്റ്റീല്‍ കമ്പിനിയില്‍ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചത്.

ഖുറിയാത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com