വചനിപ്പ് പെരുന്നാൾ ആചരിച്ചു
Mail This Article
×
ഗാല ∙ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ 15 വരെ ദൈവ മാതാവിനോടുള്ള വചനിപ്പ് പെരുന്നാൾ ആചരിച്ചു. ഫാദർ മോഹൻ തോമസ് മുഖ്യ പ്രഭാഷകനായിരുന്ന കൺവെൻഷനിൽ അനേകം വിശ്വാസികൾ പങ്കെടുത്തു. 15–ാം തിയതി ഫാദർ മോഹൻ തോമസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തിയ വിശുദ്ധ കുർബാന, പ്രാർഥനാ നിർഭരമായ റാസ, നേർച്ച വിളമ്പോടു കൂടി പെരുന്നാൾ സമാപിച്ചതായി ഇടവക വികാരി ഫാദർ ജോസ് തോമസ്, ട്രസ്റ്റീ ഷൈനു മനക്കര, സെക്രട്ടറി സുദീപ് സി കുര്യൻ എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.