ADVERTISEMENT

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബാക് ടു സ്‌കൂൾ ക്യാംപെയ്ൻ ഇന്ന് സമാപിക്കും. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം  ക്യാംപെയ്നുണ്ടായിരുന്നു. മാൾ ഓഫ് ഖത്തർ, കിഡ്‌സാനിയ ദോഹ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ബോധവൽക്കരണ പരിപാടികൾ. 

മധ്യവേനലവധി കഴിഞ്ഞ് സ്‌കൂൾ പഠനത്തിലേക്ക് തിരികെ എത്തുന്ന വിദ്യാർഥികൾക്ക് പഠിക്കാനുള്ള പ്രചോദനവും പ്രോത്സാഹനവും നൽകാൻ ലക്ഷ്യമിട്ടാണ് ബാക് ടു സ്‌കൂൾ നടത്തുന്നത്. വിനോദവും വിജ്ഞാനവും കോർത്തിണക്കിയുള്ള പരിപാടികൾക്കൊപ്പം ആരോഗ്യ, ഗതാഗത ബോധവൽക്കരണങ്ങളും നൽകുന്നുണ്ട്. ഗതാഗത ബോധവൽക്കരണവകുപ്പിന്റെ ബാക്ക് ടു ്സ്‌കൂൾ ക്യാംപെയ്ന് ഇന്ന് തുടക്കമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com