ADVERTISEMENT
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ നിന്ന് വിദേശികൾ നാട്ടിലേക്കു പണമയക്കുന്നതിൽ വർധന. ഈ വർഷം 6 മാസത്തിനിടെ 8.6 ബില്യൻ ഡോളർ അയച്ചതായാണു കണക്ക്. കഴിഞ്ഞ വർഷം ആദ്യപകുതിയിൽ അയച്ച 7 ബില്യൻ ഡോളറിനെക്കാൾ 23% അധികമാണ് അത്. ഈ വർഷം ആദ്യപാദത്തിൽ അയച്ച 4 ബില്യൻ ഡോളറിനെക്കാൾ 15% വർധന രണ്ടാം പാദത്തിലുണ്ടായിട്ടുണെന്നും സെൻ‌ട്രൽ ബാങ്കിന്റെ കണക്ക് വ്യക്തമാക്കുന്നു. രണ്ടാം പാദം 4.6 ബില്യൻ ഡോളറാണ് അയച്ചത്. 34 ലക്ഷം വിദേശികളാണ് കുവൈത്തിലുള്ളത്. മൊത്തം ജനസംഖ്യയുടെ 70.5% ആണ് അത്. ഇന്ത്യ, ബംഗ്ലദേശ്, ഫിലിപ്പീൻസ് തുടങ്ങി ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ പണം അയച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളിൽ ഈജിപ്ത്, ലബനൻ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പണം അയച്ചിട്ടുള്ളത്.

വർക് പെർമിറ്റ് റദ്ദാക്കി

കുവൈത്ത് സിറ്റി ∙ മാൻപവർ പബ്ലിക് അതോറിറ്റി 56,000 പേരുടെ വർക്ക് പെർമിറ്റ് റദ്ദാക്കി. നിയമാനുസൃതമുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്ന് അതോറിറ്റിയിലെ പി‌ആർ വിഭാഗം ഡയറക്ടർ അസീൽ അൽ മസ്‌യാദ് പറഞ്ഞു. താമസാനുമതികാര്യ വകുപ്പിന്റെ പ്രത്യേക അനുമതി കൂടാതെ രാജ്യത്തിന് പുറത്ത് 6 മാസത്തിൽ കൂടുതൽ ചെലവഴിച്ചവർ, നാടുകടത്തപ്പെട്ടവർ തുടങ്ങിയവരുടെ വർക്ക് പെർമിറ്റുകളാണ് റദ്ദാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിൽനിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com