ADVERTISEMENT

ദോഹ ∙ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 100 സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി ദോഹ. സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് ദോഹയിലെ ഖത്തർ ദേശീയ മ്യൂസിയം തിരഞ്ഞെടുക്കപ്പെട്ടത്. വിഖ്യാത ഫ്രഞ്ച് വാസ്തുശില്‍പി ജീൻ നോവെലാണ് മ്യൂസിയം രൂപകല്‍പന ചെയ്തത്.

മരുഭൂമിയിൽ കാണപ്പെടുന്ന ഡെസേർട്ട് റോസ് എന്നറിയപ്പെടുന്ന മൺപുറ്റിന്റെ മാതൃകയിലാണ് രൂപകൽപന. 25 വർഷം ഖത്തറിന്റെ ഭരണസിരാകേന്ദ്രമായിരുന്ന കൊട്ടാരം നവീകരിച്ചാണ് 40,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ മ്യൂസിയമാക്കിയത്. ഇന്ത്യ രണ്ട് വിഭാഗങ്ങളിൽ ഇടം നേടിയിട്ടുണ്ട്.

സന്ദർശന പട്ടികയിൽ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയും താമസ കേന്ദ്രങ്ങളുടെ പട്ടികയിൽ മുംബൈയിലെ സോഹോ ഹൗസും സ്ഥാനം പിടിച്ചു. മ്യൂസിയങ്ങൾ, പാർക്കുകൾ, റസ്റ്ററന്റുകൾ, ഹോട്ടലുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നും ആഗോള തലത്തിലുള്ള മാധ്യമ പ്രതിനിധികൾ, എഡിറ്റർമാർ എന്നിവരിൽ നിന്നാണ് നോമിനേഷനുകൾ ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com