ADVERTISEMENT

ദുബായ് ∙ മുന്നറിയിപ്പുകൾ ആവർത്തിക്കുമ്പോഴും നീന്തൽക്കുളത്തിൽ കുട്ടികൾ മരിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു. ഇത്തവണ കണ്ണൂർ സ്വദേശിയായ ഷുജൈൻ മജീദിന്റെ മകൾ നൈസയാണ് (രണ്ടു വയസ്സ്) ദുബായിലെ വില്ലയിലുള്ള നീന്തൽ കുളത്തിൽ വീണുമരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടുകാരുടെ കണ്ണിൽപ്പെടാതെ കുട്ടി പുറത്തുള്ള നീന്തൽ കുളത്തിൽ വീഴുകയായിരുന്നു. ലത്തീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഖബറടക്കം ദുബായിലെ അൽഖൂസ്‌ ഖബർസ്ഥാനിൽ നടക്കും.

വേണം മുൻകരുതൽ

സ്കൂളുകളിൽ വേനലവധിയായതോടെ ബീച്ചുകളിലും മറ്റു തീരങ്ങളിലും തിരക്കു കൂടി കൂടുതൽ ശ്രദ്ധ വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. നീന്തൽ കുളങ്ങളിൽ പരിശീലകർക്കും രക്ഷിതാക്കൾക്കുമുണ്ടാകുന്ന ചെറിയ ശ്രദ്ധ വരെ കുട്ടികളുടെ ജീവനെടുത്തേക്കും. കൊച്ചുകുട്ടികളെ ജലാശയങ്ങൾക്കരികിൽ നിർത്തി ഫോൺ ചെയ്യാനും മറ്റുമായി അൽപസമയത്തേക്കു മാറുമ്പോൾ പോലും ദുരന്തം ക്ഷണിച്ചു വരുത്തുകയാണ്. കുട്ടികൾ വെള്ളത്തിലേക്കു ചാടുകയോ കാൽവഴുതി വീഴുകയോ ചെയ്യാനിടയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com