ADVERTISEMENT

ദോഹ ∙ വിസ്മയക്കാഴ്ചകൾ നിറച്ച ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ വിനോദനഗരിയിൽ 54 ദിവസത്തിനിടെ എത്തിയത് 75,000 സന്ദർശകർ. വെള്ളിയാഴ്ചയാണ് വിനോദ നഗരി അടച്ചത്. ജൂൺ 4 മുതൽ ജൂലൈ 13 വരെയും ഓഗസ്റ്റ് 9 മുതൽ 23 വരെയുമായിരുന്നു വിനോദനഗരിയുടെ പ്രവർത്തനം.

85 ൽ അധികം ഗെയിമുകളും ഫാഷൻ വിപണികളും തൽസമയ വിനോദ പരിപാടികളും 45 ൽ അധികം ഭക്ഷണശാലകളുമൊക്കെയായി സമ്പന്നമായിരുന്നു വിനോദനഗരിയിലെ പരിപാടികൾ. കേരളത്തിന്റെ കലാപ്രതിഭകളും തൽസമയ വിനോദ പരിപാടികളിൽ പങ്കെടുത്തിരുന്നു.

വൈവിധ്യമാർന്ന ഗെയിമുകളും പരിപാടികളുമാണ് സന്ദർശന പങ്കാളിത്തം വർധിക്കാൻ കാരണം. ഇനി അടുത്ത വർഷത്തെ വേനൽ ആഘോഷത്തിലേക്കാണ് വിനോദ നഗരി മിഴി തുറക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com