ADVERTISEMENT

അബുദാബി ∙ തലസ്ഥാന എമിറേറ്റിൽ കാൻസർ ബാധിച്ച് ശരാശരി 497 പേർ പ്രതിവർഷം മരിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ഇതിൽ  310 പേർ വിദേശികളും 187 പേർ സ്വദേശികളുമാണ്. മരിക്കുന്നവരിലേറെയും പുരുഷന്മാരാണ്- ശരാശരി 269 പേർ. 136 വിദേശ വനിതകളും  92 സ്വദേശി വനിതകളും മരിക്കുന്നു. കാൻസർ ആണെന്ന് സ്ഥിരീകരിക്കാത്ത 524 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ശരീരത്തിൽ മുഴകളും മറ്റും മൂലം ചികിത്സ തേടിയവരാണിവർ.  2017 ലെ മരണനിരക്ക് വിലയിരുത്തിയാണു റിപ്പോർട്ട് തയാറാക്കിയത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം പ്രതിവർഷം 90 ലക്ഷത്തിലേറെ പേർ കാൻസർ ബാധിച്ച് മരിക്കുന്നു. പുരുഷന്മാരിൽ 8 പേരിൽ ഒരാൾ വീതം കാൻസർ ബാധിച്ചു മരിക്കുന്നതായി ആഗോള അർബുദ രോഗികളുടെ റിപ്പോർട്ട് തയാറാക്കിയ ഗ്ലോബോകാൻ (GLOBOCAN) ചൂണ്ടിക്കാട്ടുന്നു. 11 സ്ത്രീകളിൽ ഒരാൾക്കെന്ന തോതിലും കാൻസർ ബാധിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com