ADVERTISEMENT

കുവൈത്ത് സിറ്റി ∙ കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ) ഒക്ടോബർ 18ന് അബ്ബാ‍സിയ നോട്ടിങാം സ്കൂളിൽ കോലത്തുനാട് മഹോത്സവം സംഘടിപ്പിക്കും. മഹോത്സവ ഫ്ലയർ ബാബു ചാക്കോള പ്രകാശനം ചെയ്‌തു. റാഫിൾ കൂപ്പൺ വിതരണം ഷാസ് കച്ചായിക്ക് നൽകി ഉദ്ഘാടനം ചെയ്‌തു.

പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. പ്രദീപ് വേങ്ങാട്, മധുകുമാർ, വിനയൻ, സന്തോഷ് കുമാർ, ഡൊമിനിക്, അനൂപ് കുമാർ, ഷാസ്, യൂനുസ്, ജയകുമാരി, സൗമിനി വിജയൻ, മുഹ്സിന, സുശീല, എം.ടി.പുഷ്പരാജൻ എന്നിവർ പ്രസംഗിച്ചു. സ്ഥിരതാമസത്തിന് നാട്ടിൽ പോകുന്ന ഷെറിലിന് യാത്രയയപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com