ADVERTISEMENT

അബുദാബി ∙ ജമ്മു കശ്മീരിൽ മുതൽമുടക്കാൻ യുഎഇയിലെ ഇന്ത്യൻ വ്യവസായികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇയിൽ റുപേ കാർഡ് പുറത്തിറക്കിയ ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ അവസരമുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലും ലഡാക്കിലും ജനങ്ങളുടെ ആത്മവിശ്വാസം വർധിച്ചു. കശ്മീരിലെ ജനങ്ങൾക്ക് ഡൽഹിയെ ആശ്രയിക്കേണ്ട അവസ്ഥ മാറുകയാണ്.

പഴം – പച്ചക്കറി ശേഖരണത്തിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കുമെന്നും നൂറോളം കശ്മീരി യുവാക്കൾക്കു ജോലി നൽകുമെന്നും പ്രഖ്യാപിച്ച വ്യവസായി എം.എ. യൂസഫലിയെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ലുലുവിന്റെ എല്ലാ ഹൈപ്പർ - സൂപ്പർ മാർക്കറ്റുകളിലും റുപേ കാർഡ് ഇന്നു മുതൽ സ്വീകരിക്കുമെന്നു യൂസഫലി അറിയിച്ചു.

നാട്ടിലെ  അക്കൗണ്ടുമായി ബന്ധിപ്പിച്ച് റുപേ

വീസ, മാസ്റ്റർ കാർഡുകൾ പോലെ റുപേ ഇനി യുഎഇയിൽ എവി‍ടെയും ഉപയോഗിക്കാം. പ്രവാസികൾക്കു നാട്ടിലെ അക്കൗണ്ടിലെ പണം റുപേ വഴി യുഎഇയിൽ ചെലവാക്കാം. ഇന്ത്യയിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്കും സഹായകരം. മെയ്ക് ഇൻ ഇന്ത്യ ഡെബിറ്റ് – ക്രെഡിറ്റ് കാർഡ് ആണു ‘റുപേ’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com