ADVERTISEMENT

മനാമ∙അരുൺ ജയ്റ്റ്ലി സ്മരണയിൽ തൊണ്ടയിടറി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്റെ സുഹൃത്ത് അരുൺ നമ്മളെ വിട്ടു പോയപ്പോൾ ഞാൻ ഇത്രയും അകലെയാണെന്ന് വിശ്വസിക്കാൻ ആകുന്നില്ല.

flag
ബഹ്റൈനിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവാസിസമൂഹത്തെ അഭിസംബോധന ചെയ്ത മനാമയിലെ നാഷണൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയവർ ത്രിവർണപതാകയുമായി.

വളരെയധികം വിഷമത്തോടെയും സങ്കടം അടക്കിപ്പിടിച്ചുമാണ് ഇവിടെ നിൽക്കുന്നത്– വികാരാധീനനായി മോദി പറ‍ഞ്ഞു. കുറച്ചു നാൾ മുമ്പ്  സുഷമാജിയും നമ്മെ വിട്ടു പിരിഞ്ഞു എന്നു പറഞ്ഞ അദ്ദേഹം വിഷമം സഹിക്കാനുള്ള ശക്തി കുടുംബങ്ങൾക്കു കിട്ടാൻ പ്രാർഥിക്കുന്നു എന്നു പറഞ്ഞപ്പോൾ നാഷണൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ജനം ഭാരത് മാതാ കി ജയ് വിളിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com