ADVERTISEMENT

ദോഹ∙ 2020 നകം രാജ്യത്തെ റോഡ് ഗതാഗത മേഖലയിൽ വൻ വിപുലീകരണമെന്ന്  ഖത്തർ ഐടി സമ്മേളന-പ്രദർശന (ക്വിറ്റ്‌കോം) അധികൃതർ. 200 പാലങ്ങളും 30 പുതിയ തുരങ്കപാതകളും 8,500 കിലോമീറ്റർ ഹൈവേയുമായാണ് ഗതാഗത മേഖല വിപുലീകരിക്കുന്നത്. ഒക്‌ടോബർ 29 മുതൽ നവംബർ 1 വരെ നീളുന്ന ക്വിറ്റ്‌കോമിന്റെ സംഘാടകർ ഗതാഗത വാർത്താവിനിമയ മന്ത്രാലയമാണ്.

സ്മാർട് സുരക്ഷിത നഗരങ്ങൾ എന്ന തലക്കെട്ടിലാണ് ക്വിറ്റ്‌കോം നടക്കുന്നത്. ഇത്തവണ 300 പ്രദർശകർ, 100 സ്റ്റാർട്ടപ്പ് കമ്പനികൾ എന്നിവരാണ് പങ്കെടുക്കുക. നയതന്ത്രജ്ഞർ, സാങ്കേതിക ദാതാക്കൾ, ഐടി വ്യവസായ വിദഗ്ധർ തുടങ്ങിയവർക്ക് പുതിയ അറിവുകൾ നേടാനും പങ്കുവെക്കാനുമുള്ള വേദി കൂടിയാണ് ക്വിറ്റ്‌കോം. ഇത്തവണയും ഒട്ടേറെ വിദഗ്ധ രാജ്യാന്തര പ്രഭാഷകരും സമ്മേളനത്തിൽ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com