ADVERTISEMENT

അബുദാബി ∙ ജനതയുടെ സവിശേഷതകളെ അംഗീകരിച്ചുകൊണ്ട് മാത്രമേ രാജ്യത്തിന് മുന്നോട്ടുപോകാൻ കഴിയുകയുള്ളൂവെന്ന് മുൻ എംഎൽഎയും മാധ്യമപ്രവർത്തകനുമായ രാജാജി മാത്യു തോമസ്. എന്നാൽ വൈവിധ്യങ്ങളെ തകർത്താൽ മാത്രമേ ഇന്ത്യയിൽ അധികാരം നിലനിർത്താൻ കഴിയൂ എന്ന ബോധ്യമുള്ള ഭരണാധികാരികളുടെ ലോകത്താണ് നമ്മൾ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി യുവകലാസാഹിതിയും ശക്തി തിയറ്റേഴ്‌സും ചേർന്നു സംഘടിപ്പിച്ച 'വർത്തമാന ഇന്ത്യ-കേരളത്തിലെ ഇടതുപക്ഷ സർക്കാർ' എന്ന  വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു. ശക്തി തിയറ്റേഴ്‌സ് ആക്ടിങ് പ്രസിഡന്റ് മധു പരവൂർ അധ്യക്ഷത വഹിച്ചു.  കേരള സോഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് പി.ചന്ദ്രശേഖരൻ, ബാബു വടകര, ജനയുഗം ഫോറം സെക്രട്ടറി റോയി വർഗീസ്, ശക്തി തിയറ്റേഴ്‌സ് ആക്ടിങ് ജനറൽ സെക്രട്ടറി സി.കെ ഷെരീഫ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com