ADVERTISEMENT

ദുബായ് ∙ തൊഴിലന്വേഷകർക്കും ഉയർന്ന തൊഴിൽ ലക്ഷ്യമിടുന്നവർക്കും ഉപകാരപ്പെടുന്ന യുഎസ് അംഗീകാരമുള്ള വിവിധ കോഴ്‌സുകളുമായി ദുബായിൽ പരിശീലന കേന്ദ്രം ആരംഭിക്കുന്നു. ഇന്റർനെറ്റ് സിറ്റിക്കു സമീപത്തെ ദുബായ് നോളജ് പാർക്കിൽ ഡിസേർട്ട് സൈഡ് ട്രൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഡിഎസ്ടിഐ) എന്ന പേരിൽ തുടങ്ങുന്ന സ്ഥാപനത്തിന് യുഎഇ സർക്കാരിന്റെ അംഗീകാരമുണ്ടെന്നു മാനേജിങ് ഡയറക്ടറും കാലിക്കറ്റ് സർവകലാശാല മുൻ വിസിയുമായ ഡോ. ഇഖ്ബാൽ ഹസ്‌നൈൻ അറിയിച്ചു.

നഴ്‌സറികൾ ഉൾപ്പെടെയുള്ള പ്രാഥമിക പഠന കേന്ദ്രങ്ങളിലെ അധ്യാപകർക്കുള്ള പരിശീലനം, നെറ്റ്‌വർക്ക് സെക്യൂരിറ്റി പരിശീലനം എന്നിവയാണ് ഈ മാസം ആരംഭിക്കുന്ന കോഴ്‌സുകൾ. അമേരിക്കയിലെ മെറിലാന്റിലെ മോണ്ട്ഗൂമറി കമ്യൂണിറ്റി കോളജിന്റെ ഈ കോഴ്‌സുകൾക്ക് കെഎച്ഡിഎ അംഗീകാരവുമുണ്ട്. മലപ്പുറം മഅ്ദിൻ അക്കാദമിയുടെ പിന്തുണയോടെയുള്ള സെന്ററിൽ ബ്ലോക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടമേഷൻ ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ കോഴ്‌സുകളും വൈകാതെ ആരംഭിക്കുമെന്ന് ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അറിയിച്ചു.

വീട്ടമ്മമാർക്കും മറ്റു ജോലികൾ ചെയ്യുന്നവർക്കും പങ്കെടുക്കാവുന്ന വിധത്തിൽ വാരാന്ത്യങ്ങളിലാണ് ക്ലാസുകൾ ഉണ്ടാവുകയെന്ന് ഡിഎസ്ടിഐ ഓപ്പറേഷൻസ് ഡയറക്ടർ യാസിർ നാലകത്ത് അറിയിച്ചു. കോഴ്സുകളെയും ജോലി സാധ്യതകളെയും പരിചയപ്പെടുത്താൻ 14ന് ദുബായ് നോളജ് പാർക്ക് ഡിഎസ്ടിഐ ആസ്ഥാനത്ത് സൗജന്യ സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. റജിസ്ട്രേഷന്: 045140051, 0589036657. Email: reach@dstidubai.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com