ADVERTISEMENT

അബുദാബി∙  മൂല്യവർധിത നികുതി തിരിച്ചെടുക്കാൻ (ടാക്സ് റിട്ടേൺ) ഫെഡറൽ ടാക്സ് അതോറിറ്റി വെബ്സൈറ്റിനെ മാത്രമേ ആശ്രയിക്കാവൂ എന്ന് അധികൃതർ. ഈ ആവശ്യം ഉന്നയിച്ച് നിയമവിരുദ്ധ മാർഗത്തിലെത്തുന്ന ഇമെയിലുകളോടും സന്ദേശങ്ങളോടും പ്രതികരിച്ച് വഞ്ചിതരാകരുതെന്നും അഭ്യർഥിച്ചു.

അപരിചിതവും സംശയാസ്പദവുമായ മെയിലുകളോട് പ്രതികരിക്കരുതെന്നും അത്തരം തട്ടിപ്പുകളെക്കുറിച്ച് പൊലീസിൽ വിവരമറിയിക്കണമെന്നും അഭ്യർഥിച്ചു. ടാക്സ് റീഫണ്ടിനായി ഇടനിലക്കാരെ സമീപിക്കേണ്ടതില്ലെന്നും ഫെഡറൽ ടാക്സ് അതോറിറ്റിയുമായി നേരിട്ടു ബന്ധപ്പെടുകയാണ് വേണ്ടതെന്നും അറിയിച്ചു.

യുഎഇ സെൻട്രൽ ബാങ്കുമായി ബന്ധിപ്പിച്ച സംവിധാനം ഉപയോഗിച്ചാണ് ഇടപാടുകാരുടെ ടാക്സ് റിട്ടേൺ സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. അതീവ സുരക്ഷാ സംവിധാനങ്ങളുള്ളതിനാൽ രഹസ്യവിവരം ചോരില്ലെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com