ADVERTISEMENT

ദോഹ ∙ സർക്കാർ ജീവനക്കാർക്ക് ഇ-സിഗ്‌നേച്ചറും ബാർകോഡും ഉപയോഗിച്ച് ഓൺലൈൻ വഴി രോഗാവധി സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടി പുരോഗമിക്കുന്നു. പൊതുജനാരോഗ്യ മന്ത്രാലയമാണ് പുതിയ ഓൺലൈൻ സർട്ടിഫിക്കറ്റ് നടപ്പാക്കുന്നത്. നിലവിൽ ആശുപത്രിയുടെ പേരും വിലാസവും അച്ചടിച്ച കടലാസിലാണു സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.

ഓൺലൈൻ വഴിയാക്കുന്നതോടെ പ്രത്യേക ബാർകോഡിൽ ഡോക്ടറുടെ ഇ-സിഗ്‌നേച്ചറോടെ ഓൺലൈൻ വഴി തന്നെ സർട്ടിഫിക്കറ്റ് ലഭിക്കും. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) ,പ്രാഥമിക സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് രോഗാവധി സർട്ടിഫിക്കറ്റ് പൂർണമായും ഓൺലൈൻ രൂപത്തിലേക്ക് മാറ്റുന്നത്. പ്രാഥമിക ഘട്ടത്തിൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാണ് നടപടി പ്രാബല്യത്തിൽ വരിക. സ്വകാര്യ ആശുപത്രികളിൽ രോഗാവധി സർട്ടിഫിക്കറ്റ് നിലവിലെ പോലെ കടലാസിൽ തന്നെ നൽകും.

എച്ച്എംസി, പിഎച്ച്‌സിസി ജീവനക്കാർ, വിദ്യാർഥികൾ, എല്ലാ സർക്കാർ സ്ഥാപനങ്ങളിലേയും ജീവനക്കാർ എന്നിവർക്കു മാത്രമായിരിക്കും ഓൺലൈൻ വഴി സർട്ടിഫിക്കറ്റ് നൽകുക. കംപ്യൂട്ടറിലെ രോഗാവധി അപേക്ഷയിൽ രോഗിയുടെ പ്രധാന വിവരങ്ങൾ ഉൾപ്പെടുത്തി ഡോക്ടർമാർ അപേക്ഷ പൂരിപ്പിച്ച ശേഷം ഓൺലൈൻ വഴി കൈമാറുകയാണു ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com