ADVERTISEMENT

ദോഹ∙ ഖത്തറും ഇന്ത്യയും തമ്മിലുള്ള 2022 ലോകകപ്പ്, 2023 ഏഷ്യൻ കപ്പ് ടൂർണമെന്റുകളിലേക്കുള്ള യോഗ്യതാ മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനാണ്
ഫുട്‌ബോൾ ആരാധകർ സാക്ഷ്യം വഹിച്ചത്. ഇരു ടീമുകളും ഗോൾ നേടാതെ സമനിലയിലാണ് സമാപിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയില്ലാതെ ഇന്ത്യയ്ക്ക് കളിക്കളത്തിലിറങ്ങേണ്ടി വന്നതിന്റെ നിരാശയിലായിരുന്നു ദോഹയിലെ ഇന്ത്യൻ ഫുട്ബോൾ ആരാധകർ.

എങ്കിലും ഇന്ത്യയുടെ പോരാട്ട മികവ് ആരാധകരെ ആവേശത്തിലാക്കി. ഇന്ത്യക്കാർക്ക് അനുവദിച്ചിരുന്ന മുഴുവൻ ടിക്കറ്റുകളും രണ്ടു ദിവസം മുമ്പേ വിറ്റുപോയിരുന്നു. തിങ്ങി നിറഞ്ഞ ഇന്ത്യൻ ആരാധകരുടെ മുന്നിലായിരുന്നു കളി. ടിക്കറ്റ് ലഭിക്കാത്തതിനാൽ കളി കാണാൻ കഴിയാത്തതിന്റെ നിരാശയും പലരും പങ്കുവെച്ചു. ഏത് ടീം ജയിക്കണമെന്നായിരുന്നു ആഗ്രഹിച്ചത് എന്ന ചോദ്യത്തിന് മറുപടി പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ദോഹയിലെ ഇന്ത്യൻ പ്രവാസികൾക്ക്. സ്വദേശമായ ഇന്ത്യയെ പോലെ തന്നെ അന്നം തരുന്ന ഖത്തറും പ്രിയപ്പെട്ടതാണ് ഇന്ത്യക്കാർക്ക്.

രണ്ടുപേരെയും തള്ളികളയാനാകില്ലെങ്കിലും ഇന്ത്യ ലോകകപ്പിൽ കളിക്കണമെന്ന് ആഗ്രഹിച്ചവരാണ് ആരാധകർ. ഏഷ്യൻ കപ്പ് ജേതാക്കൾ കൂടിയാണ് ഖത്തർ ടീം. ഖത്തറിന്റെ കരുത്തിന് മുമ്പിൽ പ്രതിരോധം തീർക്കാൻ ഇന്ത്യയ്ക്ക് കഴിയുമോയെന്ന ആശങ്ക ആദ്യ പകുതിയിൽ തന്നെ മാറിയെന്ന് ചങ്ങനാശേരിക്കാരനായ ജോസഫ് മാത്യു പറഞ്ഞു. കഴിഞ്ഞ ദിവസം യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടിൽ അഫ്ഗാനും ഖത്തറും തമ്മിലായിരുന്നു ആദ്യ മത്സരം. എതിരില്ലാതെ 6 ഗോളുകൾക്കാണു ഖത്തർ വിജയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com