ADVERTISEMENT

മസ്‌കത്ത് ∙ സ്വദേശിവൽക്കരണത്തെ തുടർന്ന് ഒമാനിൽ കഴിഞ്ഞവർഷം ഇന്ത്യക്കാർ ഉൾപ്പെടെ 34,266 വിദേശികൾക്കു തൊഴിൽ നഷ്ടമായി. സ്വകാര്യ മേഖലയിൽ നിന്നാണ് ഇത്രയും പേർ പുറത്തായത്. 2017ൽ സ്വകാര്യ മേഖലയിൽ 19,24,839 പ്രവാസി തൊഴിലാളികളാണ് ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ വർഷം 18,90,573 ആയി.

നിലവിൽ 17 ലക്ഷം പ്രവാസി തൊഴിലാളികളാണ് രാജ്യത്തുള്ളതെന്ന് അധികൃതർ വെളിപ്പെടുത്തി. സ്വദേശികൾക്ക് 65,000 തൊഴിലവസരങ്ങൾ ഒരുക്കുമെന്ന്  സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ കൂടുതൽ പേർക്ക് രാജ്യം വിടേണ്ടിവരും. നിർമാണ മേഖലയിലാണ് ഏറെ പേർക്കും ജോലി നഷ്ടമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com