ADVERTISEMENT

അബുദാബി∙ മലയാളികൾക്ക് സദ്യവട്ടമൊരുക്കാൻ ലുലു ഗ്രൂപ്പ് മാത്രം ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിച്ചത് 360 ടൺ പച്ചക്കറി. ഇതിൽ 60 ശതമാനവും കേരളത്തിൽനിന്ന്. വിമാന മാർഗം മാത്രമുള്ളതിന്റെ കണക്കാണിത്. യുഎഇയിലേക്ക് മാത്രം 3,85,000 തൂശനിലയും എത്തിച്ചു.

30 ഫിൽസ് ആണ് ഒരെണ്ണത്തിന്റെ വില. ചേന, കാരറ്റ്, കുമ്പളം, തേങ്ങ, ഉള്ളി, ചെറിയ ഉള്ളി തുടങ്ങി പെട്ടെന്ന് കേടാകാത്ത സാധനങ്ങൾ കപ്പൽ മാർഗമാണ് കൊണ്ടുവന്നത്. ഇതു കൂടി കൂട്ടിയാൽ മൊത്തം 700 ടൺ വരുമെന്ന് ലുലു ഗ്രൂപ്പ് പഴം, പച്ചക്കറി വിഭാഗം ബയിങ് മാനേജർ കെ.സുൽഫിക്കർ പറഞ്ഞു. സൗദി , കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളിൽ 9 മുതൽ 12 വരെ നടക്കുന്ന ഓണം പ്രത്യേക വിൽപന കൂടി ലക്ഷ്യമിട്ടാണ് ഇത്രയും സാധനങ്ങൾ എത്തിച്ചത്.

160 ടൺ ആണ് യുഎഇയിലേക്കു മാത്രം. മുരിങ്ങയ്ക്ക, പടവലം, വെണ്ടയ്ക്ക, വാഴയില തുടങ്ങി സദ്യയ്ക്ക് ആവശ്യമായ വിഭവങ്ങൾ മിക്കതും കേരളത്തിൽനിന്നാണ്. പോരാത്തത് ശ്രീലങ്കയിൽ നിന്നും. വിവിധ ജിസിസി രാജ്യങ്ങളിലെ ശാഖകലേക്ക് 20 ടൺ പൂക്കളും എത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com