ADVERTISEMENT

കുവൈത്ത് സിറ്റി∙ ∙ ഓണം ആഘോഷിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി മലയാളികൾ. ഉത്രാടപ്പാച്ചിലിന്റെ തിരക്ക് ഇന്നലെ വിപണിയിൽ പ്രകടമായി. പ്രവൃത്തി ദിവസമായതിനാൽ കുടുംബവുമൊത്ത് ഓണ സദ്യയുണ്ണാൻ പലർക്കും സാധിക്കില്ല. അതേസമയം അവധിയെടുത്ത് ഓണം കേമമാക്കാൻ ഒരുങ്ങിനിൽക്കുന്നവരുമുണ്ട്. ബാച്‌ലർമാരുടെ ഓണം മിക്കതും റസ്റ്ററന്റുകളിലായിരിക്കും.

ഒട്ടേറെ റസ്റ്ററന്റുകൾ ഓണസദ്യയ്ക്ക് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. തൂശനില തൊട്ട് ഇനങ്ങൾ എണ്ണിപ്പറഞ്ഞുള്ള പരസ്യം പലയിടങ്ങളിലും നിറഞ്ഞു നിൽക്കുന്നു. ഓണം തിരുവോണ ദിവസം തന്നെ ആഘോഷിക്കണമെന്ന നിർബന്ധമൊന്നും പ്രവാസികൾക്കില്ല. തിരുവോണം  ഇന്നാണെങ്കിലും പ്രതിവാര അവധി ദിവസമായ വെള്ളിയാഴ്ചത്തേക്ക് സദ്യയും മറ്റും മാറ്റിവച്ച കുടുംബങ്ങളുമുണ്ട്.

സംഘടനകളുടെ ഓണത്തിന് കാലവും സമയവുമൊന്നും ഇല്ലെന്നതാണ് ശീലം. തിരുവോണത്തിന് മുൻപേ തുടങ്ങി മാസങ്ങളോളം വെള്ളിയാഴ്ചകൾ ഓണാഘോഷത്താൽ സമൃദ്ധമെന്നതാണ് നാട്ടുനടപ്പ്. സംഘടനകളുടെ ആഘോഷത്തിന് കഴിഞ്ഞ വെള്ളിയാഴ്ച തന്നെ തുടക്കമായിർട്ടുണ്ട്. ഈ വെള്ളിയാഴ്ചയും പല സംഘടനകളും ഓണം ആഘോഷിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com