ADVERTISEMENT

ദോഹ ∙ നോർത്ത് ഫീൽഡ് വിപുലീകരണ പദ്ധതിയിൽ ഓഹരി പങ്കാളികളാക്കാൻ രാജ്യാന്തര എണ്ണ കമ്പനികളുടെ താൽക്കാലിക ചുരക്കപ്പട്ടിക തയാറാക്കിയതായി ഖത്തർ പെട്രോളിയം പ്രസിഡന്റും ഊർജ സഹമന്ത്രിയുമായ സാദ് ബിൻ ഷെരീദ അൽ കാബി പറഞ്ഞു. ഓഹരി പങ്കാളികളാകാനുള്ള ലേല നടപടികൾ കഴിഞ്ഞ മാസം പൂർത്തിയായിരുന്നു.

പദ്ധതി പങ്കാളിയായാൽ ഖത്തറിന് അധികമൂല്യമായി എന്ത് ലഭിക്കുമെന്ന് വ്യക്തമാക്കുന്നതിനായി പങ്കാളികൾക്ക് നിശ്ചിത മാനദണ്ഡങ്ങളുമുണ്ട്. പങ്കാളിത്ത മൂല്യം കുറഞ്ഞാൽ പദ്ധതി പൂർത്തീകരണം ഒറ്റയ്ക്കായേക്കുമെന്നും അധികൃതർ പറഞ്ഞു. ഊർജ മേഖലയിലെ ഏറ്റവും ലാഭകരമായ ഖത്തറിന്റെ നോർത്ത് ഫീൽഡ് വിപുലീകരണ പദ്ധതി (വടക്കൻ പ്രകൃതിവാതക എണ്ണപ്പാടം) ലോകത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയായി മാറിക്കഴിഞ്ഞു.

‌2023ൽ എൽഎൻജി ഉൽപാദനം പ്രതിവർഷം 2.3 കോടി ടൺ ആക്കി ഉയർത്താൻ ലക്ഷ്യമിട്ടാണ് വിപുലീകരണം നടക്കുന്നത്. പൂർത്തീകരണത്തോടെ എൽഎൻജി കയറ്റുമതിയിൽ 43 ശതമാനം വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com