ADVERTISEMENT

അബുദാബി ∙ സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളിൽ റോബോട്ടിക് ലബോറട്ടറി ആരംഭിച്ചു. നിർമിത ബുദ്ധി ഉൾപ്പെടെ നൂതന സാങ്കേതിക വിദ്യകളിലേക്കു വിദ്യാർഥികളെ ആനയിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് പ്രിൻസിപ്പൽ ഠാക്കൂർ മുൽചന്ദാനി പറഞ്ഞു. ലബോറട്ടറി അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശാസ്ത്രം, ഗണിതം, സാങ്കേതികം, എൻജിനീയറിങ് വിഷയങ്ങളിൽ അവഗാഹമുള്ള കുട്ടികളെയാണ് റോബട്ടിക് പഠനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റെം എജ്യുക്കേഷൻ നേരത്തേ തന്നെ നൽകിവരുന്നുണ്ടെങ്കിലും ഇതിനായി ലബോറട്ടറി സജ്ജമാക്കിയത് ഈയിടെയാണ്.

വിദ്യാർഥികൾ ഇതിനോടകം തന്നെ ഒട്ടേറെ പരീക്ഷണങ്ങൾ നടത്തി വിജയിച്ചതായും ഠാക്കൂർ പറഞ്ഞു. അജ്മാൻ യൂനിവേഴ്സിറ്റിയിൽ നടത്തിയ റോബട്ടിക് മത്സരത്തിൽ ഒന്നും മൂന്നൂം സ്ഥാനങ്ങൾ നേടിയത് സൺറൈസ് സ്കൂളിലെ വിദ്യാർഥികളായിരുന്നു. കിവി ടെക്നോളജീസ് ആണ് ഇവർക്ക് ആവശ്യമായ സ്റ്റെം ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. നിർമിത ബുദ്ധി ഉപയോഗിച്ച് സ്മാർട്ട് ടോൾ ഗേറ്റ് തയാറാക്കിയത് കിരൺ, ക്രിസ്റ്റോ, സുഹുറത്ത്, ദർശൻ എന്നിവർ ചേർന്നാണ്. പേപ്പർ ഫ്ലൈറ്റ് ലോഞ്ചർ, ദൂരം അളക്കാനുള്ള ഉപകരണം, സ്മാർട് മാലിന്യപ്പെട്ടി, ഫെയ്സ് ഡിറ്റക്‌ഷൻ തുടങ്ങി വിദ്യാർഥികൾ കണ്ടെത്തിയ നൂതന പദ്ധതികൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ കിവി ടെക്നോളജീസ് സിഇഒ മിക്കായേൽ ഷോൺബെർഗ്, ജനറൽ മാനേജർ ലിലാക് പെരസ് ഹൊസല്ല എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com