ADVERTISEMENT
ദുബായ് ∙ദുലാം ഇന്റർനാഷനൽ കമ്പനി എംഡിയും ചെങ്ങന്നൂർ പ്രൊവിഡൻസ് കോളജ് ഒാഫ് എൻജിനീയറിങ് സ്ഥാപകനും രക്ഷാധികാരിയുമായ ചെങ്ങന്നൂർ മുണ്ടൻകാവ് പഴവന വീട്ടിൽ  ജോർജ് മാത്യു (മോനച്ചൻ 68) നിര്യാതനായി. മിർദിഫിലെ വില്ലയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഭാര്യ മറിയാമ്മ ജോർജ് പട്ടാഴി കോട്ടാപണിക്കത്ത് കുടുംബാംഗമാണ്. മക്കൾ: നിഥിൻ ജോർജ് (ബിസിനസ്, ദുബായ്), നെവിൻ ജോർജ് ( ദുലാം ഇന്റർനാഷനൽ കമ്പനി), ആൻ ആൽവിൻ (കൊച്ചുമോൾ). മരുമക്കൾ: ആനി നിഥിൻ, ഡയാനി നെവിൻ, ആൽവിൻ (ബ്ലെസൻ). നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com