ADVERTISEMENT

ചെങ്ങന്നൂർ∙ പ്രമുഖ പ്രവാസി വ്യവസായിയും  പ്രൊവിഡൻസ് കോളജ് ഓഫ് എൻജിനിയറിങ്ങിന്റെ സ്ഥാപകനും ദുബായ് ദുലാം ഇന്റർനാഷനലിന്റെ മാനേജിങ് ഡയറക്ടറും ആയ പഴവനയിൽ ജോർജ് മാത്യുവിന്റെ (മോനച്ചൻ -68 ) സംസ്കാര ശുശ്രുഷ നാളെ (13 -09 -2019) രാവിലെ  10ന് സ്വവസതിയിൽ ആരംഭിക്കും.  ദുബായിൽ ചൊവ്വാഴ്ച ആയിരുന്നു അന്ത്യം. ഭാര്യ: മറിയാമ്മ ജോർജ് മാത്യു ( പ്രൊവിഡൻസ് കോളജ് ചെയർപേഴ്സൺ). മക്കൾ: നിതിൻ മാത്യു, ആൻ ആൽവിൻ, നെവിൻ ജോർജ്. മരുമക്കൾ: ആനി തോമസ്, ആൽവിൻ ജേക്കബ്, ഡൈനി ഡാനിയേൽ.

 

ഇന്ന് 1 .30 ന് ചെങ്ങന്നൂർ പ്രൊവിഡൻസ് കോളേജ് ഓഫ് എഞ്ചിനീയറിങ് അങ്കണത്തിൽ ദർശനത്തിനു വയ്ക്കും. അനുശോചന സമ്മേളനത്തിനും പൊതു ദർശനത്തിനും ശേഷം വിലാപയാത്രയായി ആദ്യം പുത്തൻതെരുവിലുള്ള ദി പെന്തെകോസ്തു മിഷൻ വിശ്വാസഭവനത്തിലും  തുടർന്ന് 5 മണിയോടെ സ്വവസതിയിലും കൊണ്ടുവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com