ADVERTISEMENT

ദുബായ്∙ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലിഷാ മൂപ്പന് 10 വര്‍ഷത്തെ  ഗോള്‍ഡ് കാര്‍ഡ് വീസ ലഭിച്ചു. ഈ പദവി സ്വതന്ത്രമായി സ്വീകരിക്കാന്‍ യോഗ്യയായ ആദ്യത്തെ വനിതാ ബിസിനസ്സ് വ്യക്തിത്വങ്ങളില്‍ ഒരാളായി യുഎഇ സര്‍ക്കാര്‍ അംഗീകരിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് അലിഷാ മൂപ്പന്‍ പറഞ്ഞു. 

ദീര്‍ഘകാല റെസിഡന്‍സി പദവി ലഭിച്ചത്, ആസ്റ്ററിലൂടെ പുതിയതും മികച്ചതുമായ ആരോഗ്യ പരിപാലനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ആരോഗ്യമേഖലയിലെ മാറ്റത്തിന്റെ  ഏജന്റായി  എന്നെ അംഗീകരിച്ചുവെന്നതും കൂടുതല്‍ പ്രചോദനമേകുന്നതാണ്. യുഎഇയുടെ ഈ ദീര്‍ഘവീക്ഷണം നിറഞ്ഞ ഉദ്യമത്തിന് ഭരണനേതൃത്തോട്  നന്ദി പറയുന്നു, രാജ്യത്തിന്റെ പുരോഗതിക്കായി നിരന്തരം പ്രവര്‍ത്തിക്കാന്‍ ഇതു പ്രാപ്തമാക്കുന്നുവെന്നും അലീഷാ മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

 

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, ഭാര്യ നസീറ ആസാദ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ അനൂപ് മൂപ്പനും കുടുംബവും എന്നിവര്‍ക്കും നേരത്തെ ദീര്‍ഘകാല വീസ അനുവദിക്കപ്പെട്ടിരുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com