ADVERTISEMENT

ദോഹ ∙ 2022 ഖത്തർ ഫിഫ ലോകകപ്പ് ടീമുകൾക്ക് പരിശീലനത്തിനായി തയാറാക്കിയത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 41 സ്ഥലങ്ങൾ. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് പരിശീലന സ്ഥലങ്ങൾ ഒരുക്കിയത്. പുതുമ നിറഞ്ഞ താമസ-  പരിശീലന ആശയത്തിലാണ് ടീം ബേസ് ക്യാംപ് (ടിബിസി) നിർമിച്ചത്.

ഓരോ ടീമുകൾക്കും പ്രത്യേകം പരിശീലന ഇടങ്ങളുണ്ടാകും. ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപു തന്നെ പരിശീലന കേന്ദ്രങ്ങൾ ഉപയോഗിച്ചു തുടങ്ങി. ഇക്കഴിഞ്ഞ ജൂലൈയിൽ ആഫ്രിക്കൻ കപ്പ് ടൂർണമെന്റിലെ വിജയികളായ അൾജീരിയൻ ടീം ഉൾപ്പെടെയുള്ള ഒട്ടേറെ ദേശീയ ടീമുകൾ ഇവിടെയാണ് പരിശീലനം നടത്തിയത്. ഡിസംബറിൽ   നടക്കുന്ന  2019 ഫിഫ   ക്ലബ് ലോകകപ്പ്  ടീമുകളും ഇവിടെയാകും പരിശീലനം.

സൗകര്യങ്ങൾ കുറയ്ക്കാതെ പരിശീലന സ്ഥലങ്ങൾ
 
ഫിഫയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള ഫ്ലഡ്‌ലിറ്റ് പിച്ചുകൾ, അനുബന്ധ ടീം സൗകര്യങ്ങൾ, പാർക്കിങ്, പരിശീലന സെഷനുകളിൽ കാണികൾക്കുള്ള ഇടങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ അടങ്ങുന്നതാണ് പരിശീലന സ്ഥലങ്ങൾ. ഓരോ പരിശീലന സ്ഥലത്തും രണ്ട് സ്വാഭാവിക പുൽതകിടികൾ വീതമുണ്ട്. ചുറ്റിനും 3 മീറ്ററോളം സ്ഥലവുമുണ്ട്. കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പിച്ചുകൾ തമ്മിൽ 5 മീറ്റർ അകലമുണ്ടെന്നു പരിശീലന സ്ഥലങ്ങളുടെ പ്രൊജക്ട് മാനേജർ അഹമ്മദ് അൽ ഒബെയ്ദലി പറഞ്ഞു.

2022 മത്സരവേദികളിലെ പിച്ചുകൾക്ക് സമാനമാണ് പരിശീലനയിടങ്ങളിലെ പിച്ചുകൾ. ഒരേ തരത്തിലും നിലവാരത്തിലുമുള്ള കളിസ്ഥലം, ജലസേചന, ഡ്രെയിനേജ് സംവിധാനം എന്നിവയാണുള്ളത്.    ഓരോ ടീമുകൾക്കും അവരുടേതായ ടിബിസികളാണ് നൽകുന്നത്. എല്ലാ പരിശീലന സ്ഥലങ്ങളിലും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളുണ്ട്. ഡ്രസിങ് മുറികൾ, വാർത്താ സമ്മേളനങ്ങൾക്കുള്ള ഇടം, ഭക്ഷണ, വിശ്രമ മുറികൾ, ഐടി, കമ്യൂണിക്കേഷൻ സൗകര്യങ്ങൾ,  മീഡിയ സൗകര്യങ്ങൾ എന്നിവയെല്ലാമാമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com