ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടത്തിയ ആർട് ഫെസ്റ്റിലെ വിജയികൾക്കുള്ള സമ്മാന വിതരണ ചടങ്ങ് ഓൺ‌കോസ്റ്റ് സിഒ‌ഒ രമേശ് ആനന്ദദാസ് ഉദ്ഘാടനം ചെയ്‌തു. 5 വിഭാഗങ്ങളിലായി 490 പേർക്കാണ് സമ്മാനം നൽകിയത്. കലാ രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് കല (ആർട്) സംഘടനയ്ക്കുള്ള ആദരം ഭാരവാഹികളായ സാംകുട്ടി തോമസ്, കെ.ഹസൻ കോയ എന്നിവർ ഏറ്റുവാങ്ങി.

സ്കൂൾ ഭരണസമിതി ഭാരവാഹികളായ അസ്‌ഹറുദ്ദീൻ അമീർ മുഹമ്മദ്, വേണുകുമാർ നായർ, അഗ്നേലോ എ.എസ്.ഫെർണാണ്ടസ്, സീനിയ അഡിമിനിസ്ട്രേറ്റർ ഡോ.വി.ബിനുമോൻ, വിവിധ ബ്രാഞ്ച് പ്രിൻസിപ്പൽ‌മാരായ രാജേഷ് നായർ, കെ.ഗംഗാധർ ഷിരാസ്ത്, സൂസൻ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com