ADVERTISEMENT

ദോഹ ∙ ഔദ്യോഗിക സന്ദർശനത്തിന് ദോഹയിലെത്തിയ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചും പൊതു താൽപര്യമുള്ള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. കേന്ദ്രമന്ത്രിക്കൊപ്പം എത്തിയ പ്രതിനിധി സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഖത്തർ പെട്രോളിയം പ്രസിഡന്റും ഊർജ കാര്യ സഹമന്ത്രിയുമായ സാദ് ഷെരീദ അൽകാബിയുമായും സംഘം കൂടിക്കാഴ്ച നടത്തി. ഊർജം, പ്രകൃതി വാതകം എന്നീ മേഖലകളിലെ സഹകരണം  സംബന്ധിച്ചാണ് ചർച്ച നടത്തിയത്. ദോഹയിലെ എണ്ണ, വാതക വ്യവസായ കമ്പനി സിഇഒമാർ, സീനിയർ എക്‌സിക്യൂട്ടീവുമാർ എന്നിവരുമായും മന്ത്രി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് ഖത്തർ സന്ദർശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com