ADVERTISEMENT

ദുബായ്∙ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുഎഇ പര്യടനം അവസാനിപ്പിച്ചത് സംഘാടകരായ  മിച്ചി സ്പോർട്സിന്റെ അനാസ് മൂലമാണെന്ന് മുഖ്യ പ്രായോജകരായ എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് സർവീസ് മാനേജിങ് ഡയറക്ടർ ജമാദ് ഉസ്മാൻ പറഞ്ഞു. കരാർ സംബന്ധമായ എല്ലാ രേഖകളും എമിറേറ്റ്സ് ഫസ്റ്റിന്റെ പക്കലുണ്ട്. ഇതിനു വിപരീതമായി മിച്ചി സ്പോർട്സ് പ്രിതിനിധികളായ ഷക്കീർ, അനിൽ എന്നിവർ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും ഇതിന്റെ പേരിൽ തങ്ങളുടെ സ്ഥാപനത്തിന് ഉണ്ടായ അപകീർത്തിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.  

എമിറേറ്റ്സ് ഫസ്റ്റ് മിച്ചി സ്പോർട്സുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു ലക്ഷം ദിർഹമാണ് എല്ലാ മത്സരങ്ങൾക്കുമായി ടൈറ്റിൽ സ്പോൺസർ എന്ന നിലയ്ക്ക് ധാരണയായിരുന്നത്. അതിൽ 5,0000 ദിർഹം അഡ്വാൻസ് തുകയായി മിച്ചി സ്പോർട്സ് കൈപ്പറ്റിയിരുന്നു. ബാക്കി തുക 50,000 ദിർഹം രണ്ടു മത്സരങ്ങൾക്ക് ശേഷം കൊടുക്കാമെന്നായിരുന്നു കരാർ. ‌എന്നാൽ  2 ലക്ഷം രൂപയ്ക്ക് ധാരണയായി എന്നാണ് ഇവർ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ദുബായിൽ നടന്ന ആദ്യ മത്സരത്തിൽ തന്നെ ധാരണപ്രകാരമുള്ള തത്സമയ ടെലിവിഷൻ സംപ്രേഷണം, മീഡിയ കവറേജിങ്, സ്റ്റേഡിയം ബ്രാൻഡിങ് തുടങ്ങി ഒരു സ്പോൺസർക്കു ലഭിക്കേണ്ടുന്ന സൗകര്യങ്ങൾ തുടങ്ങിയവ നൽകുന്നതിൽ മിച്ചി സ്പോർട്സ് വീഴ്ച വരുത്തിയിരുന്നു. 

ഏറെ ആരാധകരുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിനെ തരം താഴ്ത്തുന്ന രീതിയിൽ അവർക്കു വേണ്ട യാത്രാ– താമസ സൗകര്യം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ മിച്ചി സ്പോർട്സ് നൽകിയില്ല. കേരള ബ്ലാസ്‌റ്റേഴ്‌സിനെയും സ്പോൺസറെയും ഒരേ പോലെ വഞ്ചിക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ വിരൻ ഡിസിൽവയും അതൃപ്തനായിരുന്നുവെന്നും വ്യക്തമാക്കി. 

സംഘാടകരുടെ പിടിപ്പു കേടു മൂലം കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടിവന്ന ദുരനുഭവത്തിൽ എമിറേറ്റ്സ് ഫസ്റ്റിനും അതീവ ദുഖമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിനെ ഭാവിയിൽ യുഎഇയിൽ കൊണ്ടുവന്ന് മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും ജവാദ് പറഞ്ഞു. നാല് മത്സരങ്ങൾ നീണ്ട ഒരു മാസത്തോളം നീളുന്ന യുഎഇ പര്യടനത്തിനെത്തിയ കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി ടീം ഒരു മത്സരം മാത്രം കളിച്ച് ഇന്നലെ രാവിലെയാണ് കേരളത്തിലേക്ക് മടങ്ങിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com