ADVERTISEMENT

കുവൈത്ത് സിറ്റി ∙കോളജുകളുടെയും സ്കൂളുകളുടെയും പരിരസരങ്ങളിൽ ഗതാഗത നീക്കം സുഗമമാണെന്ന് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്.ജനറൽ ഇസാം അൽ നഹം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ റോഡുകളിൽ അനുഭവപ്പെടുന്ന തിരക്ക് ഹെലികോപ്റ്ററിൽ വീക്ഷിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത കുരുക്ക് ഇല്ലാതാക്കാനും റോഡിലെ അച്ചടക്കം ഉറപ്പാക്കാനും മന്ത്രാലയം എല്ലാ‍ നടപടികളും സ്വീകരിക്കും. സ്ഥിരം വാഹനങ്ങളും പട്രോളിങ് വാഹനങ്ങളും വിദ്യാലയങ്ങളുടെ ഇരു കവാടങ്ങളിലും പ്രത്യേകം ശ്രദ്ധ പതിക്കണം.

വിദ്യാലയങ്ങളുള്ള മേഖലകളിൽ വഴിയോരങ്ങളിലെ പാർക്കിങ് തടയാൻ പൊലീസ് ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഗതാഗത-ഓപ്പറേഷൻസ് വിഭാ‍ഗം അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയാഗും അദ്ദേഹത്തെ അനുഗമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com