ADVERTISEMENT

ഷാര്‍ജ∙ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം (എംജിസിഎഫ്) ഷാര്‍ജ കമ്മിറ്റി തിരുവോണം ആഘോഷിച്ചു. പ്രസിഡന്‍റ് പി.ആര്‍.പ്രകാശിന്‍റെ അധ്യക്ഷതയില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡൻ്റ് ഇ.പി.ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകന്‍ അന്‍സാര്‍ മുഖ്യാതിഥിയായിരുന്നു. അഡ്വ.വൈ.എ.റഹീം, പൂജാ ഉണ്ണി,പ്രദീപ് നെന്മാറ,  കണ്‍വീനര്‍ രജനന്‍ ഗംഗാധരന്‍, പ്രഭാകരന്‍ പന്ത്രോളി എന്നിവര്‍ പ്രസംഗിച്ചു. 

mgcf-onam
മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ ചടങ്ങില്‍ ഗായകന്‍ അന്‍സാറിനെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഇ.പി.ജോണ്‍സണ്‍ ആദരിക്കുന്നു.

ഓണപ്പാട്ട്, ഓണക്കളികള്‍, തിരുവാതിര തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. ഗഫൂര്‍ പാലക്കാട്, ഹംസ പെരിഞ്ഞേരി, വേണു അമ്പലവട്ടം, പ്രദീപ് ദേവദാസ്, പ്രകാശ് നെന്മാറ, ഫാസില്‍, ഹരി നമ്പ്യാര്‍, ലളിത, ദീപ പ്രകാശ്, ബിന്‍സി പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗായകന്‍ അന്‍സാറിനെ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com