ADVERTISEMENT

കുവൈത്ത് സിറ്റി ∙ പ്രവൃത്തി ദിവസമായിരുന്നെങ്കിലും ഓണം ആഘോഷിച്ച് മലയാളികൾ. കുടുംബത്തോടൊപ്പമല്ലാതെ കഴിയുന്നവരടക്കം പലരും റസ്റ്ററന്റുകളിലാണ് ഓണം ആഘോഷിച്ചത്. പ്രതിവാര അവധി ദിവസമായ ഇന്നത്തേക്ക് ആഘോഷം മാറ്റിവച്ചവരുമുണ്ട്. പല റസ്റ്ററന്റുകളിലും ഇന്നും ഓണ സദ്യ ലഭിക്കും. ഓഫിസുകളിൽ തന്നെ സദ്യയും പൂക്കളവുമായി ഓണാഘോഷം സംഘടിപ്പിച്ചവരുമുണ്ട്.

കേരളത്തിന്റെ ആഘോഷം എന്നതിനുമപ്പുറം രാജ്യാന്തര ആഘോഷം എന്ന നിലയിലായിരുന്നു പല സ്ഥാപനങ്ങളിലെയും ആഘോഷം. തൂശനിലയിൽ കറികളും ഒന്നിലേറെ പായസവുമൊക്കെയായുള്ള സദ്യയ്ക്ക് ഇന്ത്യക്കാരല്ലാത്തവരും കൂട്ടു ചേർന്നു. ഇലയിലെ ചോറൂണ് പലർക്കും കൗതുകവുമായി. നാസർ അൽ ബദ്ദ ട്രേഡിങ് കമ്പനിയിൽ (എൻബിടിസി)ഒരുക്കിയ ഓണാഘോഷത്തിൽ മാനേജിങ് ഡയറക്ടർ കെ.ജി.ഏബ്രഹാം പ്രസംഗിച്ചു. ഇന്ന് ഒട്ടേറെ സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ വേദികളിൽ ഓണാഘോഷം നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com