ADVERTISEMENT

റുസ്താഖ് ∙ റുസ്താഖ് മലയാളീസ് ഓണാഘോഷം സംഘടിപ്പിച്ചു. സെപ്തംമ്പർ 11ന് തിരുവോണനാളില്‍ റുസ്താഖ് സനായ ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ ഡോ.സോമന്‍ ശംഘു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ലുലു റുസ്താഖ് ഫ്ളോര്‍ മാനേജര്‍ മുനവിര്‍, ഷെലിന്‍ പൊയ്യാറ, റുസ്താഖ് മലയാളീസ് അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

പൂക്കളം, തിരുവാതിരകളി, പുലികളി, മഹാബലി, ചെണ്ടമേളം, തകില്‍, ഓണസദ്യ എന്നിവ കൊണ്ട് വര്‍ണാഭമായിരുന്നു ഈ വര്‍ഷത്തെ ഓണാഘോഷം. ഷെലിന്‍ പൊയ്യാറ അവതാരകനായിരുന്നു. റുസ്താഖിലെ ആയിരത്തിലധികം വരുന്ന മലയാളികളുടെ സാന്നിധ്യം ഈവര്‍ഷത്തെ ആഘോഷ പരിപാടികള്‍ പ്രൗഢഗംഭീരമാക്കി. വൈകുന്നേരം മത്സരവടംവലിയോടെ ഓണാഘോഷം സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com