പിവൈപിഎ യുഎഇ ടാലന്റ് മത്സര ജേതാക്കൾ
Mail This Article
ഷാർജ ∙ പിവൈപിഎ യുഎഇ റീജൻ ടാലന്റ് മത്സരത്തിൽ അഞ്ജു റോബിൻ (ഐപിസി എബനേസർ, ദുബായ്) വ്യക്തിഗത ചാംപ്യൻഷിപ് നേടി. നാനൂറോളം പേർ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലെ ജേതാക്കൾ (ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ): സമൂഹഗാനം മലയാളം - ഷാർജ വർഷിപ് സെന്റർ, സീയോൻ അബുദാബി, ഇമ്മാനുവേൽ ദുബായ്. ഇംഗ്ലിഷ് - ഐപിസി ഷാർജ, ശാലേം ദുബായ്. ബൈബിൾ ക്വിസ് - ഷാർജ വർഷിപ് സെന്റർ, ഐപിസി അബുദാബി, ഫിലദൽഫിയ ദുബായ്.
സമ്മേളനത്തിൽ പിവൈപിഎ പ്രസിഡന്റ് പാസ്റ്റർ പി.എം. സാമുവേൽ അധ്യക്ഷത വഹിച്ചു. റീജൻ പ്രസിഡന്റ് പാസ്റ്റർ രാജൻ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ്, പാസ്റ്റർമാരായ ഗർസിം പി. ജോൺ, സാമുവേൽ എം.തോമസ്, ദിലു ജോൺ, കെ.വൈ. തോമസ്, ഷൈനോജ് നൈനാൻ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ സൈമൺ ചാക്കോ, ഷിബു മുള്ളംകാട്ടിൽ, പാസ്റ്റർ സാമുവേൽ ജോൺസൻ, റോബിൻ സാം. മാത്യു, ജെൻസൺ മാമൻ, ജോബിൻ ജോൺ എന്നിവർ നേതൃത്വം നൽകി.