ADVERTISEMENT
മസ്‌കത്ത് ∙ ഹൈദരാബാദി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്നു മരണം. ഹൈമക്കടുത്താണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ദുബായില്‍ നിന്നെത്തിയ ഹൈദരാബാദി കുടുംബം സലാലയില്‍ നിന്നും മടങ്ങുകയായിരുന്നു. കുടുംബ നാഥന്‍ ഗൗസുല്ല ഖാന്‍, ഭാര്യ ഐഷ സിദ്ദീഖി, മകന്‍ ഹംസ സിദ്ദീഖി എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ മകള്‍ ഹാനിയ സിദ്ദീഖയെ നിസ്‌വ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന സ്വദേശികളുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com